യാത്രകൾ ഇനി മുതൽ ഇങ്ങനെ …
വിരസതയാർന്ന യാത്രകൾക്ക് ഇനി വിട . സഞ്ചാരത്തിനിടെ ശുദ്ധമായതും വിശ്വസനീയവുമായ ഭക്ഷണവും താമസവും ഇനി വിളിപ്പാടകലെ.നിങ്ങളുടെ സ്വകാര്യതയും വിശ്രമവും ഇനി D&D ഉറപ്പാക്കും. തിരക്ക് പിടിച്ചതും വൃത്തിഹീനവും ആയ സ്ഥലങ്ങൾ ഇനി ശരണം പ്രാപിക്കേണ്ട.പ്രത്യേകിച്ച് കുടുബാംഗങ്ങളോടും, കുട്ടികളോടും സ്ത്രീകളോടും ഒപ്പം സഞ്ചരിക്കുമ്പോൾ തിരക്ക് പിടിച്ച സ്ഥലങ്ങൾ പുതിയ സാഹചര്യത്തിൽ ഇനി മുതൽ ഒഴിവാക്കാം
നിങ്ങൾക്കായി വിരുന്നൊരുക്കാൻ തയാറുള്ള കുടുംബാങ്ങങ്ങളോടൊപ്പം ആകട്ടെ ഇനി നിങ്ങളുടെ ഭക്ഷണവും വിശ്രമവും.
DRIVE AND DINE നിങ്ങൾക്ക് വേണ്ടി അതാണ് ഉദ്ദേശിക്കുന്നത് . സംസ്ഥാനം ഉടനീളം സ്വയം തയാറായി മുന്നിട്ടു വരുന്ന വിശ്വസ്തരായ ആതിഥേയരെ നിങ്ങൾക്കായി സജ്ജരാക്കുന്നു. അവരുടെ വീടുകളിൽ അവർ നിങ്ങൾക്കായി ഭക്ഷണം ഒരുക്കുന്നു. വൃത്തി ഉള്ള ശുചി മുറികൾ തുറന്നു തരുന്നു. വസ്ത്രം മാറാനോ വിശ്രമിക്കാനോ അനുവദിക്കുന്നു.
പ്രധാനമായും ദേശീയ പാതയോരങ്ങളിലും റെയിൽവേ സ്റ്റേഷനുകളുടെ സമീപത്തും വിമാനത്താവളങ്ങളുടെ സമീപത്തും ഞങ്ങൾ നിങ്ങൾക്കായി ആതിഥേയരെ കണ്ടെത്തുന്നു.
നിങ്ങൾക്കു ഇഷ്ടപ്പെട്ട ആഹാരത്തിനും വിശ്രമത്തിനും അവർ നിങ്ങൾക്ക് ഒപ്പം ഉണ്ടാകും .
പ്രീമിയം ഹോസ്റ്റ്
സാധാരണ സഞ്ചാരത്തിന് പുറമെ, ദീര്ഘമായതും ഉല്ലാസ യാത്രക്കും , വിവാഹ സംഗമങ്ങൾക്കും തൃപ്തികരമായ ഉയർന്ന നിലവാരമുള്ള താമസ സൗകര്യവും ഭക്ഷണവും നിങ്ങൾക്കായി ഒരുക്കുന്ന ഹോം സ്റ്റേ പദ്ധതിയുമായി നിങ്ങൾക്കായി കാത്തിരിക്കുന്ന ആതിഥേയരെ ഇവിടെ കണ്ടു മുട്ടാം.
സ്റ്റാൻഡേർഡ് ഹോസ്റ്റ്
കേരളത്തിലൂടെ നീളം ഉള്ള സാധാരണ കുടുംബങ്ങൾ ഇവിടെ നിങ്ങളെ അതിഥികൾ ആയി സ്വീകരിക്കുന്നു. ഇവിടെ നിങ്ങളുടെ അഭിരുചിക്കൂ അനുസരിച്ചു അവർ നിങ്ങൾക്കായി ആഹാരം ഒരുക്കുന്നു. ഒപ്പം അവരുടെ അനുവാദത്തോടെ വിശ്രമിക്കാനും വസ്ത്രം മാറാനും ഉള്ള സൗകര്യങ്ങൾ ചെയ്തു തരുന്നു.
ഇനി മുതൽ യാത്രകൾ വിരസമാകില്ല. പ്രസരിപ്പോടെ നിങ്ങൾക്ക് അവസാനം വരെ സഞ്ചരിക്കുകയും നിങ്ങളുടെ സുഹൃത് ബന്ധങ്ങൾ വിശാലം ആക്കുകയും ചെയ്യാം D&D യുടെ ലോകത്തേക്ക് സ്വാഗതം.
D&D യുടെ പ്രവർത്തനം
കേരളത്തിലുടനീളം അംഗങ്ങളെ ശേഖരിക്കുകയാണ് D&D . ആതിഥേയർ ആകാൻ താല്പര്യം ഉള്ളവരുടെ സ്ഥലം ഫോൺ തുടങ്ങിയവ ഞങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കും . യാത്രക്കാർ എത്തുന്നതിനു കുറഞ്ഞത് അര മണിക്കൂർ മുൻപേ മെനു പരസ്പരം സമ്മതിക്കുകയും വരാനുള്ള അതിഥി D&D വഴിയായി പണം അടക്കുകയും ചെയ്യുന്നു.
D&D യുടെ സ്ഥിരം അതിഥികൾക്ക് ആകർഷകമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും.
അതിഥികൾ തരുന്ന വിലയിരുത്തറ്റലുകളുടെ അടിസ്ഥാനത്തിൽ മെച്ചപ്പെട്ട സേവനം നൽകുന്ന ആതിഥേയർക്കും D&D യുടെ പ്രത്യേക പാരിതോഷികങ്ങളും ഉണ്ടായിരിക്കും.
ആതിഥേയർക്ക്
Drive and Dine . ഒരു പുതിയ യാത്രാ സംസ്കാരത്തിലേക്കും ആർക്കും ചെയ്തു തുടങ്ങാവുന്ന ചെറിയ ഒരു തൊഴിൽ സാധ്യതയിലേക്കും ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു. കേരളത്തിലെ താല്പര്യം ഉള്ള എല്ലാ കുടുംബങ്ങളെയും ഞങ്ങളുടെ ഈ പുതിയ പോർട്ടലിലേക്കു ഭാഗമാകുവാൻ വേണ്ടി ഞങ്ങൾ ക്ഷണിക്കുകയാണ് . ദേശീയ പാതയോരങ്ങളിലും വിമാനത്താവളങ്ങളുടെയും റെയിൽവേ സ്റ്റേഷനുകളുടെയും സമീപത്ത് താമസിക്കുന്നവർക്ക് തീർത്തും അനുയോജ്യമായ ഒരു പദ്ധതി ആണിത്. പ്രത്യേകിച്ച് വലിയ മുതൽ മുടക്കാതെ തന്നെ വീട്ടമ്മമാർക്കും ചെറുപ്പക്കാർക്കും ഒരു വരുമാന മാർഗം ആയി ഉപയോഗിക്കാവുന്ന ഒരു സംരംഭം ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്
നിങ്ങൾ സ്വന്തം ഭക്ഷണ മുറിയും ശുചി സൗകര്യങ്ങളും മറ്റുള്ളവരുമായി പങ്കിടാൻ തയാർ ആണെങ്കിൽ, അവ വൃത്തിയും ഭംഗിയും ആയി സൂക്ഷിക്കുന്നവർ ആണെങ്കിൽ നിങ്ങൾക്ക് ഈ സംരംഭത്തിൽ പങ്കാളി ആകാം . വീടിന് ഉള്ളിൽ അല്ലാതെ നിങ്ങളുടെ വീടിനോടു ചേർന്ന് പ്രത്യേക സംവിധാനം ഒരുക്കിയും നിങ്ങൾക്ക് പങ്കാളി ആകാവുന്നതാണ്. നിങ്ങൾ പങ്കിടാൻ ഉദ്ദേശിക്കുന്ന സൗകര്യങ്ങളും (ഫോട്ടോ സഹിതം) ഭക്ഷണത്തിനുള്ള മെനുവും ഞങ്ങൾക്ക് അയച്ചു തരിക. വിദേശ യാത്രികർക്ക് പ്രതേക മെനുവോ ചാർജോ ഈടാക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ മെനുവിൽ രേഖപ്പെടുത്താവുന്നതാണ്. ഈ വിധത്തിൽ നിങ്ങൾക്ക് ഒരു സ്റ്റാൻഡേർഡ് ഹോസ്റ്റ് ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.
നിങ്ങൾ ഇപ്പോൾ തന്നെ കേരളത്തിന്റെ ഏതെങ്കിലും ഭാഗത്തു ഹോം സ്റ്റേ പദ്ധതി നടത്തുന്ന ആൾ ആണെങ്കിൽ നിങ്ങളുടെ ഹോം സ്റ്റേ ലൊക്കേഷൻ , മേൽവിലാസം, ഒപ്പം സൗകര്യങ്ങൾ എന്നിവയോടൊപ്പം നിങ്ങൾ ആഗ്രഹിക്കുന്ന നിരക്ക് നിബന്ധനകൾ എന്നിവ ചിത്രങ്ങളോടൊപ്പം അറിയിച്ചാൽ പ്രീമിയം ഹോസ്റ്റ് ആയി നിങ്ങൾക്ക്പങ്കു ചേരാം . നിങ്ങൾക്കു നിലവിൽ ഉള്ളതിനേക്കാൾ പലമടങ്ങു ആദായം D&D വഴി ഉണ്ടാകും എന്ന് ഉറപ്പാണ് .
ഓർക്കുക, നിങ്ങളുടെ ആതിഥേയർ എല്ലാ സമയത്തും ഉണ്ടാകും എന്നതിനാൽ നിങ്ങൾ അവർക്കു മിതമായ നിരക്കുകൾ കൊടുക്കാൻ സജ്ജരാകേണ്ടതുണ്ട്.
അപേക്ഷകൾ സ്വീകരിക്കാനും നിരസിക്കാനും D&D പാനലിനു അധികാരം ഉണ്ടായിരിക്കുന്നതാണ്.സംരംഭകരുടെ സ്ഥലം ഫോൺ തുടങ്ങിയവ ഞങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കും . യാത്രക്കാർ എത്തുന്നതിനു കുറഞ്ഞത് അര മണിക്കൂർ മുൻപേ മെനു പരസ്പരം സമ്മതിക്കുകയും വരാനുള്ള അതിഥി D&D വഴിയായി പണം അടക്കുകയും ചെയ്യുന്നു.സംരംഭകന് പണം കിട്ടുവാൻ കാലതാമസം ഉണ്ടാകുന്നതല്ല .
അതിഥിയെ വേണ്ട വിധം സൽക്കരിക്കുക വഴി കൂടുതൽ അതിഥികളെ സ്വീകരിക്കാൻ നിങ്ങൾക്ക് അവസരം ഒരുങ്ങുന്നതാണ്
അതിഥികൾ തരുന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ മെച്ചപ്പെട്ട സേവനം നൽകുന്നവർക്ക് D&D യുടെ പ്രത്യേക പാരിതോഷികങ്ങൾ ഉണ്ടായിരിക്കും.